Saturday, February 7, 2009
'സ്ലം ഡോഗ് '
എന്താണ് 'യാഥാര്‍ത്ഥ്യം ' എന്ന് വീണ്ടും വീണ്ടും ആലോചനയില്‍ വരുന്നു .കാരണം 'സ്ലം ഡോഗ് ' ചര്‍ച്ച വീണ്ടും മനസ്സിനെ മഥിക്കുന്നു എന്നത് തന്നെ. ഇന്ത്യയില്‍ സ്ലം ഇല്ല എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല , സ്ലം മാത്രമെ ഉള്ളു എന്നും ആരും പറയില്ല. എന്നാല്‍ സ്ലം എന്ന് വിളിക്കുന്ന ചേരിയും , സമ്പന്നര്‍ തിളങ്ങുന്ന ഉന്നത ഭുമി യും ഒരേ പ്രദേശത്താണ് തിളങ്ങിയും അല്ലാതെയും നില നില്‍ക്കുന്നതെന്ന് , ഒന്നു മറ്റൊന്നിനെ നിലനിര്‍ത്തുന്നു, കള്ളന്‍ പോലിസിനെ എന്ന പോലെ എന്ന് അറിയാതിരിക്കുന്നതെന്തിനാണ് ?ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല എന്ന നേര് കാണാതിരി ക്കുന്നതെന്തിനാണ് ?യാഥാര്‍ത്യത്തെ പറ്റിയുള്ള നിലവിലുള്ള ധാരണ വിചിത്രമാണ് , കുറഞ്ഞത് സിനിമയെ സംബന്ധിച്ചെങ്കിലും. നായകന്‍ ,രജനി കാന്തോ , മമ്മൂട്ടിയോ ,അമിതാബ് ബച്ചനോ ,ഒറ്റക്കുനിന്നു അന്‍പതോ അറുപതോ ആളെ പൊരുതി തോല്പിക്കുന്നത് കണ്ടു ആനന്ദിക്കുക മാത്രമല്ല ആ പോരില്‍ അവര്‍ ജയിച്ചു എന്നും ജയിക്കണ മെന്നും കാണികള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു .അതില്‍ കുറഞ്ഞ ഒരു 'യാഥാര്‍ത്യ 'ത്തെയും കാണികള്‍ക്ക് അംഗീകരിക്കാന്‍ വയ്യ . എന്നാല്‍ ധാരാവിയിലെയോ മാട്ടുംഗയിലെയോ എന്തിന് നമ്മുടെ സ്വന്തം ചെങ്കല്‍ ചൂളയിലെയോ ചേരിജീവിതം സിനിമയില്‍ കണ്ടാല്‍ അത് ' യാഥാര്‍ത്യ' മാണെന്ന് അംഗീകരിക്കാന്‍ ..എന്താ ഒരു ശീലക്കേട് .....
Subscribe to:
Post Comments (Atom)
No comments:
Post a Comment