എങ്കിലും എന്താണുള്ളത് ?"
എന്തൊരു പെസിമിസ്റ്റ് എന്നാണു ഇതെഴുതി ഉടന്‍ തോന്നിയത് .
എങ്കില്‍ ഇല്ലാത്തതിനെ ക്കുറിച്ച് ഇനി പറയുകയോ നിലവിളിക്കുകയോ ചെയ്യുകയില്ലെന്ന്‍ ഞാന്‍ തീരുമാനിച്ചോ ? ഇല്ല.. തത്കാലം വേണ്ടെന്നു വച്ചു .അത്ര തന്നെ.
"അസ്തിത്വ വാദത്തിന്റെ കാലം കഴിഞ്ഞു ".ആരാണ് ഇങ്ങനെ പറഞ്ഞത് ...കഴിഞ്ഞോ ? ഒരു പക്ഷെ സര്‍ റിയലിസ്റ്റ് ചിത്രം കണ്ടാല്‍ കോപം വരുന്ന എന്റെ യാഥാര്‍ത്യ വാദി സ്നേഹിതനെ സംബന്ധിച്ചെങ്കിലും അത് അങ്ങനെയായിരിക്കാം .
ഈ യാഥാര്‍ത്യ വാദി ഒരു ദിവസം ചെയ്തത് .ഇതാ ....ചുരുക്കത്തില്‍ ഇങ്ങനെ .
..................................................................................................
യാഥാര്‍ത്യ വാദി ഭാര്യയോട് ." ഇതാ ഈ പിടയ്ക്കുന്ന മീനിനെ ക്കണ്ടോ "
( അയാള്‍ക്ക് പിടയ്ക്കുന്ന മീനിനെ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കരുത് )
',ഓ! കണ്ടു പാവം , വെറുതെ വിട്ടേക്കു..
ചത്തതിനെ മാത്രമെ എനിക്ക് കറി വെക്കാനാവു...'
ഭാര്യ പറഞ്ഞു.'അതിനെ കിണറ്റിലിടാം..വെള്ളമുണ്ടല്ലോ
മകള്‍ .
വേണ്ട അച്ഛാ ! അതിനെ കുളത്തിലേക്കിടാം
വെള്ളവും പരപ്പുമുണ്ടല്ലോ ..
മകന്റെ സന്തോഷശബ്ദം ..
അത് വേണ്ട ..
ചട്ടിയിലേക്കിടാം
അടിയില്‍ തീയുണ്ടല്ലോ ..
ഇങ്ങനെ യാഥാര്‍ത്യ വാദി നീണ്ട നാള്‍ സസുഖം മീന്‍ ഭക്ഷണം കഴിച്ച് വാണു.
അമ്മയും മകനും മകളും എവിടെയെന്നും മീനിനെ ജീവിക്കാന്‍ വിട്ട് അവര്‍ പിന്നെ എന്ത് ചെയ്തു എന്നും നമുക്ക് അറിയില്ല. പക്ഷെ ഇതില്‍ നിന്നും നമുക്ക് ഒരു സത്യംമനസ്സിലാക്കാം .യാഥാര്‍ത്യ വാദിക്കും ഒരു അസംബന്ധ കഥയില്‍ /കവിതയില്‍ നായകനാകാം. അയാള്‍ക്ക് യാഥാര്‍ത്യ ബോധം കുറഞ്ഞ മക്കളും ഉണ്ടാകാം.!
No comments:
Post a Comment