ചിത്രകാരന്‍ മഞ്ജിത് ബാവ ഇന്നലെ അന്തരിച്ചു . ഡല്‍ഹിയില്‍ 1999 തില്‍ അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ ശനത്തില്‍ കണ്ട ചിത്രങ്ങള്‍ ഇപ്പോഴും മനസ്സില്‍ തെളിയുന്നു. ആധുനിക ഇന്ത്യന്‍ ചിത്രകലയില്‍ നാടോടി ജീവിതത്തിന്റെ , സംസ്കാരത്തിന്റെ വ്യത്യസ്തവും പുതുമയാര്‍ന്ന തുമായ ചായത്തനിമകള്‍ ഉരുത്തിരിയിച്ചു അദ്ദേഹം . ആടുകള്‍ ,പശുക്കള്‍ ,ആനകള്‍ പുലികള്‍ നോമാഡിക് ഫക്കീരുകള്‍ ഊര് തെണ്ടുന്ന സര്‍ക്കസ് കലാകാരന്മാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ക്യാന്‍വാസുകളില്‍ ജീവിച്ചു.
തീര്‍ച്ച യായും ഇന്ത്യന്‍ മിനിയേച്ചര്‍ പെയിന്റിങ്ങുകളിലെ കടും നിറങ്ങള്‍ അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ച ഘടകം തന്നെയായിരുന്നു.പരമ്പരാഗത ഇന്ത്യന്‍ മിനിയേച്ചര്‍ ചിത്രണ ശൈലിയെ അദ്ദേഹം തന്റേതായ രീതിയില്‍ വ്യത്യസ്തയോടെ ഉള്‍ചേര്‍ത്ത് ദൃഡമായ പുതിയതൊന്നു സൃഷ്ടിച്ചു . തിളങ്ങുന്ന ചുവപ്പും, മഞ്ഞയും നീലയും പച്ചയും നിറങ്ങള്‍ ആ ക്യാന്‍വാസില്‍ നിറഞ്ഞു . ചുവന്ന വന്‍ പുള്ളിപ്പുലികളും ,പട്ടുടുത്ത സുന്ദരികളും കൊണ്ട് ആ ചിത്ര പ്രതലം തിളങ്ങി.ജീവിതാഭിമുഖ്യം വളര്‍ത്തുന്ന സൌന്ദര്യവും ആഹ്ലാദവും പ്രസരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ കാണപ്പെടാനും പഠിക്കപ്പെടാനുമായി നമ്മുടെ മുന്‍പില്‍ സജീവമായി ഉണ്ട് .... മന്‍ജിത് ബാവക്ക് ആദരാഞ്ജലികള്‍ ..
No comments:
Post a Comment