ടാഗോര്‍ കവിത മൂളുകയാണ് ,
കഥ പറയുകയാണ് , രാഗാലാപം ചെയ്യുകയാണ്
, മനോഹരീ എന്ന് കേഴുകയാണ് !
ഞാനത് കേള്‍ക്കുന്നു എങ്കിലും ഞാന്‍ ഏറ്റുപാടുന്നതെങ്ങനെ ?
എന്റെ പുഴ വല്ലാതെ ശുഷ്ക്കിച്ച് അത് പുഴയല്ലാതായി
, തോടോ തടാകമോ അല്ലാതായി ,
മഞ്ഞരാശി കലര്‍ന്ന ചെമ്പന്‍ നിറം മാത്രമായി
സന്ധ്യേ ! മനോഹരീ മഴ പെയ്തിറങ്ങുന്ന ഇരുണ്ട രാവേ ,
എന്നൊക്കെ അവളോട് കൊഞ്ചുന്നു ടാഗോര്‍ ഇപ്പോഴും !
എന്നാല്‍ എനിക്ക് പൂത്തിറങ്ങുന്ന രാത്രി അതല്ലാതായി ,
എന്റെ അലസം ഗമിക്കുന്ന കാറ്റ് ഒച്ചയറ്റ് വെറുതെ നില്‍പ്പായി !
എന്നാല്‍ ടാഗോര്‍ ചൊല്ലിത്തിമിര്‍ക്കുകയാണ് ..
പാട്ട്, തീരത്തെ , രാവിന്റെ കടലിനെ കീറിക്കൊണ്ട് പതുക്കെ പതുക്കെ ഭുമിയെ പുതപ്പിക്കുന്നു ..
പാട്ടുകള്‍ തീരുന്നില്ല ,
ടാഗോറും .
.എന്നാല്‍ പാട്ടു കേട്ട് ഉറങ്ങാനാവാത്ത ഭുമിയില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു
ഭൂമിയോടൊപ്പം !
ടാഗോറിന് നന്ദി ! ഇളം കാറ്റിനും നന്ദി !
No comments:
Post a Comment