അവള്‍ക്ക് നാല്പതു വയസ്സായി .മുതിര്‍ന്ന രണ്ടു കുട്ടികളുണ്ട് .വിവാഹ മോചിത .തന്റെതോ തന്റെതല്ലാത്തതോ ആയ കാരണത്താല്‍ .
ഈയിടെ അവള്‍ എന്നോട് പറഞ്ഞു " ഞാന്‍ പ്രേമത്തിലാണ് എന്റേതായ കാരണത്താല്‍ ."
അത് നല്ലത് തന്നെ ഞാന്‍ പറഞ്ഞു. "പ്രേമം, അതെപ്പോള്‍ സംഭവിക്കുന്നതും നല്ലതിന് തന്നെ.
"അതെനിക്കറിയില്ല , എന്റെ അവിവാഹിതനും സുന്ദരനുമായ കാമുകന്‍ നിത്യ ബ്രമ്ഹചാരിയായി കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്."
" അപ്പോള്‍ നീ അയാളുടെ മുന്‍പില്‍ വിശ്വാമിത്രന്റെ മുന്‍പില്‍ മേനകയെന്നപോലെ പ്രത്യക്ഷപ്പെട്ടു എന്നാണോ ? നിനക്ക് അയാളുടെ തപസ്സു മുടക്കാനായില്ലേ ? " ഞാന്‍ ചോദിച്ചു .
' ഞാന്‍ മുടക്കിയ തപസ്സു കൊണ്ട് അയാളുടെ തീരുമാനം മാറിയിട്ടില്ല. അയാള്‍ എന്നെ വിവാഹം കഴിക്കാനും കുടെ താമസിക്കാനും ഉദ്ദേശിക്കുന്നില്ല".
' അപ്പോള്‍ നിനക്കു അതാണോ ആവശ്യം ? അയാള്‍ പരസ്യമായി തപസ്സുമുടക്കുകയും വെറുതെ ഒരു പ്രേമത്തില്‍ നിന്നു കുടുംബസ്ഥനിലേക്ക് പരിണമിക്കുകയും ചെയ്യുക എന്നത് '?
അങ്ങനെ യാണെങ്കില്‍ നന്നായി എന്നുണ്ടെനിക്ക്.പക്ഷെ അതില്ലെങ്കിലും സാരമില്ല , അയാളുടെ ഒരു കുഞ്ഞിനെ എനിക്ക് പ്രസവിക്കണം" . സുഹ്രത്ത് അവസാന ആവശ്യ മെന്നോണം പറഞ്ഞു .
എന്നെ വിസ്മയിപ്പിച്ച്ച്ചു കൊണ്ട് എന്ന് വേണമെന്കില്‍ പറയാം. കാരണം ഇതാണ് ..എന്റെ സുഹ്ര്‍ത്തിനു നേരത്തെ സൂചിപ്പിച്ച പോലെ, കുട്ടികള്‍ രണ്ടുണ്ട് . അവര്‍ പെണ്‍കുട്ടികളും വിവാഹപ്രായത്തില്‍ എത്തിയവരും ആണ് . .അവള്‍ കുട്ടികളെ പ്രസവിച്ചും ലാളിച്ചും കൊതിതീരാത്തവള്‍ എന്നതുപോലെ ഇങ്ങനെ പറഞ്ഞതു കേട്ട് ഒന്നു വിസ്മയിച്ചു പോയി എന്ന് . .അങ്ങനെ ആകട്ടെ എന്ന് എനിക്ക് അവള്‍ക്ക് വരം കൊടുക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു .ഇക്കാര്യം നീ നിന്റെ കാമുകനോട് പറഞ്ഞില്ലേ.
ഉവ്വ് , പറഞ്ഞു ,പക്ഷെ പ്രത്യക്ഷമായി അയാള്‍ക്ക് ഒരച്ഛന്‍ ആകാന്‍ വയ്യത്രെ .'
'അതിരിക്കട്ടെ നിന്റെ കുട്ടിക്ക് പ്രത്യക്ഷത്തില്‍ തന്നെ ഒരച്ഛന്‍ വേണമെന്ന്‍ നിനക്കു നിര്‍ബന്ധമുണ്ടോ?' അവള്‍ ഒന്നും മിണ്ടിയില്ല .
അവള്‍ ഒരുപക്ഷെ ഒരു പാട് ആലോചിച്ച്ചിട്ടുണ്ടാവും അതിനെ ക്കുറിച്ച്
.അവളെ നോക്കികൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ബാലാമണി യമ്മയുടെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് വഴിക്ക് വഴിയേ വന്നു....അമ്മ, കുടുംബിനി , സനേഹമാര്‍ഗത്തില്‍ ,സ്ത്രീ ഹൃദയം , ..... പിന്നെ സ്ത്രീ ഒരു പ്രഹേളിക യാണെന്ന എന്റെ ഒരു വിപ്ലവകാരി സുഹ്രത്തിന്റെ വിപ്ലവം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സിദ്ധാന്തവും ...ഒരു ഉറുമ്പും , കിളിയും , ആകാശവും കടലും എന്റെ കടിക്കാത്ത പട്ടിയും ,ഇല്ലി കൂട്ടത്തിലെ പാമ്പും ബ്രഹ്മ ചര്യം ഉറപ്പാക്കി പ്രേമിക്കുന്ന കാമുകനും പ്രഹേളിക യെങ്കില്‍ എന്റെ പെണ്‍സുഹ്ര്‍ത്തും പ്രഹേളിക തന്നെ.
No comments:
Post a Comment