സംസ്കൃത നാടകത്തിലെതുപോലെ കിടന്നു കൊണ്ടാണ് ഇന്നത്തെ പ്രവേശം !
പരിശോധിച്ചു ഫലമറിയാന്‍ കാത്തു നില്ക്കുന്ന പനിയാണ് ഉടലില്‍ .
ഡെന്ഗിയൊ, എലിപ്പനിയോ , തക്കാളിപ്പനിയോ :-), മലമ്പനിയൊ എന്തുമാകാം. ഡോക്റ്റര്‍ പറയുമ്പോലെ .
പ്രാഥമിക പരിശോധന കഴിഞ്ഞു ഡോക്റ്റര്‍ മരുന്ന് തന്നു . തലവേദനയും മുട്ടുവേദന യും ,തുടങ്ങി നഖശിഖാന്തം വേദനയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്റ്റര്‍ തലവേദനക്ക് പത്തും മുട്ട് വേദനക്ക് അഞ്ചും, കണ്ണിനും ചെവിക്കുമുള്ള വേദനകള്‍ക്ക് ഏഴ് വീതവും ഗുളികകള്‍ തന്നു .ഒരു സിനിമയില്‍ നടന്‍ തിലകന്‍ പറഞ്ഞതുപോലെ " എല്ലാം സര്‍ജറി ക്കുശേഷം കഴിക്കേണ്ട വേദന സംഹാരികള്‍ ' ആണോ എന്ന് നിശ്ചയമില്ല .പക്ഷെ ,ഇതിനകം വേദന മാറി മൂത്ര തടസ്സവും , മേലാകെ ചൊറിയും വന്നതിനു ഡോക്റ്റര്‍ വേറെ മരുന്ന് തന്നിട്ടുണ്ട് . അത് തിന്നു തുടങ്ങിയതും കാലും കൈയും മരവിച്ചു തുടങ്ങി .നാവിനു മുണ്ട് ഒരു ചാഞ്ചാട്ടം..മദ്യപന്റെ ആത്മാവ് കയറിയതുപോലെ .
അത് സാരമില്ലെന്നു വയ്കാം .നട്ടെല്ല് വളഞ്ഞു വളഞ്ഞു തല കാല്‍ക്കീഴിലെക്ക് നിന്ന നില്പില്‍ ചുരുണ്ടു പോയതിനെ എങ്ങനെ കാണും ? ജിംനാസ്റിക്' രോഗമെന്നൊ?
ഡോക്റ്റര്‍ പറഞ്ഞു ' സാരമില്ല , ഞാന്‍ ഒരു സര്‍ജനെ അങ്ങോട്ട് വിടുകയാണ് . അയാള്‍ നിങ്ങളുടെ നട്ടെല്ലിനെ വേണ്ടവിധം നിവര്‍ത്തി ത്തരും " ആകട്ടെ എന്ന് ഞാനും .
അറ്റന്റര്‍ ടയര്‍ ഉരുട്ടുന്നത് പോലെ ഉരുട്ടിയാണ് എന്നെ സര്‍ജന്റെ അടുത്തേക്കു കൊണ്ടുപോയത് ."
ചെന്നതും സര്‍ജന് സന്തോഷമായി .' നിങ്ങളുടെ ഈ രോഗം , അതിന്റെ പേരു എന്തുമായിക്കൊള്ളട്ടെ , അപൂര്‍വത്തില്‍ അപൂര്‍വമാണ് ..രാഷ്ട്രീയക്കാര്‍ , പാദ സേവകര്‍ ,എറാന്‍ മൂളികള്‍ ,ശ്വാന വര്‍ഗത്തില്‍ പെട്ട ജീവികള്‍ എന്നീ കൂട്ടങ്ങള്‍ ക്കാണ് സാധാരണ വരുന്നത് . നിങ്ങള്‍ അവയില്‍ ഏതിലെങ്കിലും പെടുന്നുണ്ടോ ? അങ്ങനെ യാണെങ്കില്‍ സര്‍ജറി കൊണ്ടു മാറില്ല . അത് നായയുടെ പന്ത്രണ്ടു വര്‍ഷം കുഴലിലിട്ടു നിവരാത്ത വാലുപോലെ ചികിത്സക്ക് ശേഷവും അങ്ങനെത്തന്നെ നില്ക്കും."...
ഞാന്‍ ഇതില്‍ പെടില്ല എന്ന് പറഞ്ഞതും സര്‍ജന്‍ 'കളവു പരിശോധനാ യന്ത്രം ' കൊണ്ടു വരാനായി കീഴ് ഡോക്റ്ററെ വിട്ടു.
ഇതാ ഇപ്പോഴെത്തും അത് ..ടയറുപോലെ ഞാനതില്‍ ഉരുണ്ടു കയറി പറയുന്ന സത്യം അത് കള്ളമാണെന്ന് പറയും ..
എങ്കിലും ഒരു സന്തോഷമുണ്ട് .
എന്റെ പനി ഏതെല്ലാം വിധത്തില്‍ ഈ നാടിനെ, നാട്ടു കാരെ,നാടിന്റെ വികസനത്തെ പോഷിപ്പിക്കുന്നു . ..............പരോപകരാര്‍ത്ഥമിദം ശരീരം " എന്ന പാഠ ഭാഗം അര്‍ത്ഥ വത്തായല്ലോ..
No comments:
Post a Comment