എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ 'ദൈവത്തെയോര്‍ത്ത് തര്‍ക്കിക്കാന്‍ വരരുതേ ' എന്ന് ഡോക്റ്റര്‍ സ്വന്തം സംശയത്തിന് നേരെ മുഖം തിരിച്ചു . വിഷയം മാറ്റാനായി അവര്‍ മുംബൈയിലേക്ക് കടന്നു. എത്ര പേരെയാണ് ....ഇരുനൂറോളം പേര് ...പകുതി ജീവനുമായി കിടക്കുന്നവര്‍ എത്ര ...കഷ്ടം ..'.ഇങ്ങനെ പോയി ഡോക്റ്ററുടെ ആത്മഗതം പോലുള്ള സംസാരം.
'അത് പറഞ്ഞപ്പോളാണ് ...ഡോക്റ്റര്‍ അറിഞ്ഞില്ലേ ആ ചെറിയ സ്കൂള്‍ കുട്ടികളുടെ അതി ദാരുണമായ അപകട വിവരം ...കണ്ണൂരിലെ ?"
'അറിഞ്ഞു....വിധി ..അല്ലാതെന്തു പറയാന്‍ ..."
ഇത്തവണ ഡോക്റ്റരോട് തര്‍ക്കിച്ചിട്ടു തന്നെ എന്ന് തീരുമാനിച്ചു . അതിനു വായ തുറന്നതും പുറത്തെ മരക്കൊമ്പില്‍ ഇരുന്ന ഒരൊറ്റക്കാക്ക മുറിയിലേക്ക് എത്തിനോക്കി കാ..കാ എന്ന് വിളിച്ചുകൂവി. ഞാന്‍ തുറന്ന വായ അടച്ച് കാക്കയുടെ കൊക്കിലേക്ക് നോക്കി .അതെന്തായിരിക്കാം പറഞ്ഞത്?

ഒരു പക്ഷെ വ്യാഖ്യാനിച്ചാല്‍ അതിങ്ങനെ ആയിരിക്കും ..' ഓ ! എന്റെ ഡോക്റ്ററെ ..മുംബൈയ് ആക്രമിച്ച ഭീകരര്‍ വിചാരിച്ചാല്‍ സാധിക്കാത്തതല്ലേ നമ്മുടെ റോഡില്‍ നമ്മള് സാധിച്ചു കൊണ്ടിരിക്കുന്നത് ? പി. ഡബ്ലിയു . ഡി . വാട്ടര്‍ അതോറിറ്റി ,കോണ്‍ട്രാക്ടര്‍മാര്‍ , സര്‍ക്കാര്‍ ഓഫീസില്‍ നമ്മെ സേവിക്കാനിരിക്കുന്നവര് , പിന്നെയോ..... നമ്മെ എന്നെന്നും സേവിക്കാനായി നാം തെരഞ്ഞെടുത്തു വിടുന്ന നമ്മുടെ നായകര്‍ ....എല്ലാവരും ചേര്‍ന്ന് 9999 പേരെയല്ലേ ഓരോ വര്‍ഷവും റോഡില്‍ നിന്നു തന്നെ സ്വര്‍ഗലോകത്തെക്ക് യാത്ര അയക്കുന്നത് ? ഡോക്റ്റര്‍ക്ക് അറിയാമല്ലോ ഞാനല്ലേ അവര്‍ക്കുവേണ്ടി ബലി നാളുകളില്‍ നിങ്ങള്‍ തരുന്ന വറ്റുകള്‍ കൊത്തുന്നത് ?"
ഞാന്‍ വിചാരിച്ചു .ഇനി ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല . കാക്ക പറയുന്നത് ഡോക്റ്റര്‍ക്കും മനസ്സിലാവുന്നുണ്ട് . അല്ലെങ്കില്‍ ഡോക്റ്റര്‍ എന്തിന് എന്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയണം ..
'അതും ശെരിയാണ് '.." എന്തിനാണ് നമുക്കു വേറെ ഭീകരര്‍ അല്ലെ" ..കാക്കയോടൊപ്പം ഞാനും പറഞ്ഞു.അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതുകൊണ്ട് ഡോക്റ്റര്‍ എന്റെ നെഞ്ഞിടിപ്പ് നോക്കാതിരുന്നാലോ എന്ന പേടിയുണ്ടെങ്കിലും.

1 comment:
hahahaha...oru kadha poleyundu...nalla post...
Post a Comment