Monday, December 29, 2008

വൃദ്ധര്‍ ഉണ്ടാവുന്നത് !

വൃദ്ധര്‍ ഉണ്ടാവുന്നത് ! അതെ എല്ലാം ഉണ്ടാക്കപ്പെടുന്നതുതന്നെ , വൃദ്ധരും . എന്താണ് വാര്‍ദ്ധക്യം ? അറുപതു വയസ്സായി ഇനി നിങ്ങളെ ഒന്നിനും കൊള്ളില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് സമൂഹം നിങ്ങളെ കുടുക്കിയിടുന്ന ആ അവസ്ഥ ? അല്ലെങ്കില്‍ അന്‍പതോ അറുപതോ കൊല്ലം കൊണ്ടു ഭൌതിക മോഹങ്ങള്‍ അവസാനിപ്പിച്ചു കൊള്ളണം എന്ന സര്‍ക്കാര്‍ ആജ്ഞ ? നിര്‍വചനങ്ങള്‍ എന്തുതന്നെ ആയാലും മനുഷ്യരുടെ വാര്‍ദ്ധക്യം ഒരു പ്രശ്നമാണെന്ന വിധം സര്‍ക്കാരുകളും കമ്പനികളും ഗ്യാസ് ചേംബറുകള്‍ ഉണ്ടാക്കി അവരെ അതില്‍ തള്ളുന്ന കാലം ഉണ്ടാവില്ല എന്ന് ഞാന്‍ വിചാരിക്കുന്നില്ല . വൃദ്ധയായ തന്റെ അമ്മയെ ആചാരപ്രകാരം മല മുകളില്‍ എകാന്തയായി മരണം കാത്തു കിടക്കാനായി ഉപേക്ഷിക്കുന്ന മകന്റെ ഖിന്ന മുഖം ചൈനീസ് സിനിമ ഒരിക്കല്‍ കാണിച്ചു തന്നു.അങ്ങനെ ഉപേക്ഷിക്കപ്പെടുന്നതില്‍ നിര്‍വൃതി കൊള്ളുന്ന അമ്മയും അതിവൃദ്ധയായ അവരെ ഉപേക്ഷിച്ചു പോകാനാകാതെ കണ്ണീര്‍ ഒഴുക്കുന്ന മകന്റെ മമതയും , അതിലെ ധാര്‍മിക സംഘര്‍ഷവും ഈ കാലത്തിനു മനസ്സിലാവില്ല . പ്രയോജന സിദ്ധാന്തത്തില്‍ ധാര്‍മികത ഒരു വാക്കു പോലുമല്ല .അതില്‍ സ്തീകളും കുഞ്ഞുങ്ങളും വികലാംഗരും ദളിതരും എന്നപോലെ വൃദ്ധരും ഒരു ഗണം, ഇനം മാത്രം. അധികാരമില്ലാത്തതിനാല്‍ സ്വയം നിര്‍ണയ അവകാശമില്ലാത്തവര്‍ .

4 comments:

ഭൂമിപുത്രി said...

എപ്പോഴും ചിന്തിപ്പിയ്ക്കുന്ന ഒരു വിഷയം!

അങ്കിള്‍ said...

സാവിക്ക്` ഇതാ ഈ പോസ്റ്റ് വായിക്കാന്‍ സമയമായെന്നു തോന്നുന്നു.

ഭൂമിപുത്രി said...

അങ്കിളിന്റെ ആ നല്ല പോസ്റ്റിനൊരു കമന്റിടണമെന്ന് വിചാരിച്ചു വന്നപ്പോൾ സമ്മതിയ്ക്കുന്നില്ലല്ലൊ ;(
ഇന്നു കേരളത്തിൽ പല വൃദ്ധർക്കും ഈ ‘പുത്രൻ/പുത്രി’ ഹോംനെഴ്സുമാരും,
വീട്ടുജോലിയ്ക്ക് നിൽക്കുന്ന വരും,ഡ്രൈവർമാരുമൊക്കെയാൺ എന്ന് പറായാനായിരുന്നു ഉദ്ദ്യേശിച്ചത്.90 കഴിഞ്ഞ വാസിക്കാരിയായ‘യജമാനത്തി’യുടെ അടുത്തുനിന്ന് സ്നേഹപൂർവ്വം നിർബ്ബന്ധിച്ചു കഞ്ഞികുടിപ്പിയ്ക്കുന്ന ഡ്രൈവറെക്കണ്ടപ്പോൾ ഞാനൊരിയ്ക്കൽ അവരോട് പറഞ്ഞിരുന്നു
പൂർവ്വജന്മത്തിലെ മകനാകും,ആ സ്നേഹം തിരിച്ചുകൊടുക്കണേ എന്ന്

savi said...

വ്യത്യസ്ത മായ പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി ! പുതു വര്‍ഷാശംസകള്‍ ...