Friday, January 2, 2009

തണുപ്പ്

പുറത്ത് തണുപ്പ് മു‌ടല്‍ മഞ്ഞിനോടൊപ്പം പടരുന്നു കൊണ്ടിരിക്കുന്നു .പതുക്കെ പതുക്കെ അത് ഉള്ളിലേക്ക് വ്യാപിക്കുന്നതുപോലെ .വീണ്ടും സ്പോടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ . ഓരോ സ്പോടനവും ഓരോ ചെറു യുദ്ധമാണ് , ഓരോ മനുഷ്യനും ഒരു ചെറു സ്പോടനതിനുള്ള വെടിക്കോപ്പുമായാണ്, പരസ്പര സ്പര്‍ദ്ധയുടെ ഇരുതല വാളുമായാണ് നടക്കുന്നത് തന്നെ . തല വെട്ടിയും കൈകാല്‍ വെട്ടിയും പരസ്പരം അസഭ്യ വര്‍ഷങ്ങള്‍ എയ്തും ഓരോരുത്തനും തന്റെ രാഷ്ട്രീയം സ്ഥാനത്തും അസ്ഥാനത്തും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം ഉള്ളിലേക്കുള്ള വഴി കാണാനാവാതെ ഉഴലുന്നവര്‍...... അന്യരുടെ ചിരിക്കു പകരം അന്യരുടെ കണ്ണീരു കാംക്ഷിക്കുന്നവര്‍ ......ഏറി വരുന്നു ഇതൊക്കെ ..കണ്ണടച്ചാലും കാണാനാവുന്നു ആ നിസ്സഹായതകള്‍ ...

2 comments:

chithrakaran ചിത്രകാരന്‍ said...

ഉത്തരം ചരിഞ്ഞാല്‍ മോന്തായം മാത്രമല്ല, സര്‍വ്വതും ചരിയുമെന്നൊരു ചൊല്ലില്ലേ ?
നമ്മുടെ ധര്‍മ്മബോധം മാറ്റിവക്കേണ്ടിയിരിക്കുന്നു.
ഇവിടെ പണമാണു മൂല്യം.
പണത്തിനു പകരം മാനുഷിക മൂല്യങ്ങളെ പ്രതിഷ്ട്ക്കേണ്ടിയിരിക്കുന്നു.

savi said...

അഭിപ്രായങ്ങള്‍ക്ക് നന്ദി !