Sunday, January 18, 2009

ആഗ്നേയ്

രണ്ടു വയസ്സുകാരന്‍ ആഗ്നേയിനു അവന്റെ അച്ഛന്‍ ഇന്നു നാല് മാങ്ഗോ ടോഫി കൊടുത്തു . അവന് ഏറ്റവും ഇഷ്ടമുള്ള ടോഫി .അച്ഛന്റെയും അമ്മയുടെയും ഓഫിസിലേക്കുള്ള പോക്ക് സുഗമമാക്കാനുള്ള കൈക്കൂലി ആയിരുന്നു അത് .
ടിന്നിക്ക് ഒരു തക്കാളിയാണ്‌ കൊടുത്തത് .അതിന്റെ ഇഷ്ട ഭോജ്യം തക്കാളിയാണ്‌ . ആപ്പിളും ,പപ്പായയും മുന്തിരിയും അതുകഴിഞ്ഞേ ഉള്ളു . തനി സാത്വികനായ നായ ! പോരാത്തതിന് ആഗ്നെയിന്റെ ബെസ്റ്റ് ഫ്രണ്ട് , സഹചാരി.
ഇങ്ങനെയാണെങ്കിലും ആഗ്നേയിന്റെ മാങ്ഗോ ടോഫിക്ക് വേണ്ടി ടിന്നി വാലാട്ടി ഇരന്നു കൊണ്ടു നില്‍പ്പായി. രാം കുമാരി പറഞ്ഞു "ഒരു മാങ്ഗോ ടോഫി ടിന്നിക്ക് കൊടുക്കു ആഗ്നേയ് " ആഗ്നേയ് ഒരെണ്ണം ടിന്നിക്ക് കൊടുത്തു .
'ഒന്നു ദാദാക്ക് കൊടുക്കു " എന്നായി രാം കുമാരിയുടെ നിര്‍ദ്ദേശം രണ്ടാം മാങ്ഗോ ടോഫി ദാദാക്കു പോയി .
" ഏക് ദാദി കോ ദിയോ' എന്ന് മൂന്നാമത്തെ മിഠായി യും ആഗ്നേയ് കൈവിട്ടു .
നാലാമത്തെ മിഠായി വായിലേക്ക് കൊണ്ടുപോകുന്നതിനിടെ രാം കുമാരിയുടെ ഒച്ച വീണ്ടും
' ഏക് മുജെ ഭി ദേ ദിയോ , ആഗ്നേയ് '
നാലാമത്തെ മിഠായി രാംകുമാരിയുടെ കയ്യിലായി . 'ആഗ്നേയിന്റെ മിഠായി എവിടെ " എന്ന ചോദ്യമായി പിന്നെ. ചോദ്യത്തിന് ആഗ്നേയ് രണ്ടു കുഞ്ഞിക്കൈകളും മലര്‍ത്തി വിടര്‍ന്നു ചിരിച്ചു . ആഹ്ലാദം മാത്രമുള്ള ഖേദം ഒട്ടുമില്ലാത്ത നിസ്വാര്‍ഥമായ ചിരി ......

അത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് , നിസ്വന് ഇത്ര നന്നായി ചിരിക്കാനാവുമെന്ന്.
ആഗ്നേയ് ഇനിയും എന്നെ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

7 comments:

Yadu Rajiv said...

പുതിയ പാഠങ്ങളും കാത്ത്...

റോഷ്|RosH said...

മനസ്സില്‍ ഒന്നും ഒളിപ്പിച്ചു വച്ചിട്ടില്ലാത്തവാന്‍ മനസ്സു തുറന്നു ചിരിക്കാന്‍ പേടിക്കുന്നതെന്തിന്?

savi said...

അതെ , കുട്ടിയായിരിക്കുക എന്നല്ല , കുട്ടിത്തം കൈവിടാതിരിക്കുക എന്നതാണ് പ്രധാനം എന്ന് അനുഭവം പറയുന്നു. എന്നും സ്വയം നവീകരിക്കാനും പുതിയ പാഠങ്ങള്‍ പഠിക്കാനും വേറെ എന്ത് വഴി ....

thanks, samshya roge for your comment.

Anamika said...

beautiful

savi said...

Thank you Vrinda.

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു കുഞ്ഞു കഥ (അതോ കാര്യമോ?).

savi said...

@ typist :പ്രതികരണത്തിന് വളരെ നന്ദി ! ആഗ്നേയ് കള്ളങ്ങള്‍ പഠിക്കാന്‍ തുടങ്ങാത്തതിനാല്‍ ഇപ്പോഴും അതെ ചിരിയുമായി ...ഡല്‍ഹിയില്‍ .:)