ഇന്നലെ ഡല്‍ഹിയില്‍ നിന്നുള്ള പത്രത്തില്‍ കണ്ട വാര്‍ത്ത ഇങ്ങനെ: ഡല്‍ഹി വാസികള്‍ക്ക് പരസ്പരം കൊല്ലാന്‍ കാരണങ്ങള്‍ ഏറെ വേണ്ട . ചില കാരണങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വിധം നിസ്സാരമാണ് .2008 വര്‍ഷത്തില്‍ സിറ്റിയില്‍ നടന്ന 519 കൊലപാതകങ്ങളില്‍ 90 എണ്ണത്തിന്റെയും കാരണങ്ങള്‍ പോലീസ് കമ്മീഷണരുടെ വാക്കുകളില്‍ ഇങ്ങനെ പോകുന്നു .
ഒന്ന്‍ . തങ്ങള്‍ പറയുന്ന റൂട്ടിലൂടെ ബസ്സ് ഓടിക്കാത്തതിന് ഡ്രൈവറെ .
രണ്ട് .ഹോട്ടലില്‍ ആശ്യപ്പെട്ട പപ്പടം നല്‍കാത്തതിനു വിളമ്പുകാരനെ.
മൂന്ന്‍ . കല്യാണത്തിന്റെ തലേന്ന് നടന്ന പാര്‍ടിയില്‍ തങ്ങള്‍ ഇഷ്ടപ്പെട്ട പാട്ട പാടാന്‍ വിസമ്മതിച്ച ആളിനെ .
നാല് ക്രിക്കറ്റ് കളിയില്‍ പുറത്തായിട്ടും അത് സമ്മതിക്കാത്ത പതിനാലുകാരനെ 19 കാരനും അയാളുടെ ബാറ്റും.
അഞ്ച്. ഫ്ലാറ്റ് മുന്‍പിലെ പോസ്റ്റില്‍ കെട്ടിയിട്ട ആടിനെ ചൊല്ലി അയല്‍ക്കാരനെ അയല്‍ക്കാരന്‍ .
ആറ്. കടം നല്കിയ 250 രൂപ തിരികെ കൊടുക്കാത്തതിനു കടം കൊടുത്തവന്‍ വാങ്ങിയവനെ. ഇങ്ങനെ ഇങ്ങനെ നീളുന്നു തൊണ്ണൂറു പേരുടെ കൊലചെയ്യാപ്പെടാനുള്ള കാരണങ്ങള്‍ .പിന്‍ കുറിപ്പ്
:-ഇന്നു ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിനു എതിര്‍ വശത്തുള്ള ഫ്ലാറ്റിലെ യുവതിയോട് മന്ദഹസിച്ചു . അവര്‍ തിരിച്ച് മന്ദഹസിച്ചില്ല .എന്റെ ദക്ഷിണേന്ത്യന്‍ മന്ദഹാസം ഒരു കോക്രിയായി തെറ്റിധരിച്ചു അവര്‍ ഭര്‍ത്താവിനോട് പരാതി പറയില്ലെന്നും അത് കേട്ട് അയാള്‍ വാളും വടിയുമായി വരില്ലെന്നും ഞാന്‍ വിചാരിക്കുന്നു.
2 comments:
lol!!
Thank u!
Post a Comment