കാല്പനികമായ ഒരു ചിന്തയോ അതില്‍ നിന്നു വരുന്ന ഒരു വാക്കോ വാതിലില്‍ മുട്ടുന്നില്ല .
" വരൂ ! കാണൂ , ഈ തെരുവിലെ രക്തം -" എന്ന് വിളിച്ചു പറയാന്‍ തോന്നുന്ന വിധം കലുഷമായിരിക്കുന്ന മനസ്സുള്ളതിനാല്‍ പ്രത്യേകിച്ചും . പക്ഷെ , "ആരോടാണ് വരൂ കാണൂ ഈ തെരുവിലെ രക്തം " എന്ന് എന്റെ ഇഷ്ട കവിയെ അനുകരിച്ച് വീണ്ടും വീണ്ടും വിളിച്ചു പറയേണ്ടത് ?
തെരുവിലെ രക്തം ഇപ്പോള്‍ ഉത്സവ കാലത്തെ കുരുതിവെള്ളം പോലെ ഒഴുകുന്നതില്‍ നാര്‍സിസസ് എന്നപോലെ സ്വന്തം മുഖം കണ്ടു രസിക്കുന്നവരോടോ ?
ഭോഗത്തിന് ശേഷം എട്ടുകാലി തന്റെ ഇണയെ ഭക്ഷിക്കുമെന്ന്‍ കേട്ടിട്ടുണ്ട് .( അത് മിത്തോ യഥാ ഉള്ളതോ എന്ന് അറിയില്ലെങ്കിലും)ഓരോ ദിവസവും ഇണയെ തിന്നുന്ന എട്ടുകാലിയെ ഓര്‍മിപ്പിച്ചുകൊണ്ടു പത്രങ്ങള്‍ - ബാലാല്‍ക്കാരതിനുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മരണ വൃത്താന്തങ്ങള്‍ വിളമ്പുന്നു രാവിലെ.എട്ടുകാലികള്‍ ആവേണ്ടിയിരുന്ന ഇരുകാലികള്‍ പെരുകുകയാണോ ?
No comments:
Post a Comment