വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമല്ല
അവ ചിത്രങ്ങള്‍ പോലെ ,
പ്രകാശം പോലെ ,
നിഴല്‍ പോലെ, ഒരു ഇമ്പ്രഷന്‍ കൂടിയാണ് ,
അവ ചലിക്കുന്നത് കാലുകള്‍ ഇല്ലാതെ പ്രകാശ വേഗത്തില്‍
വായില്‍ നിന്നു വായിലേക്കല്ല
ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് ആണ് .
അതെ....... രാഷ്ട്രീയക്കാര്‍ക്ക് അത് ബാധകമേയല്ല .
വാക്കുകള്‍ മൊത്തക്കച്ചവടം ചെയ്യുന്നവര്‍ ,
ലാഭവീതം പങ്കിടുന്നവര്‍.
ബിസ്സിനസ്സില്‍ എന്നതുപോലെ സത്യ സന്ധമായി കള്ളം 'ചെയ്യുന്നവര്‍ '.
എന്നാല്‍
നുണയുടെ മേമ്പൊടി ഇല്ലാതെ പാറുന്ന വാക്കുകള്‍
ചിലപ്പോള്‍ ഉല്‍ക്കകള്‍ ആയും ,
ചിലപ്പോള്‍ തീവ്ര നക്ഷത്രങ്ങള്‍ ആയും
നിങ്ങളുടെ ഉടല് കീറി മുറിക്കും .
വാചാലത ഒട്ടുമില്ലാത്ത ആയുധങ്ങള്‍ ..
പക്ഷെ ,എന്റെ മുന്പില് ഗീര്‍വാണ ങ്ങളുടെ കടല്‍ ..
മൈതാനത്ത് ജന നായകന്മാരാരോ പ്രസംഗി ക്കുന്നുണ്ടാവണം......
4 comments:
:)
:(
???:)
Post a Comment